കണ്ണാറ സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം

കണ്ണാറ . പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള കണ്ണാറ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിൽ പൂർവ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിക്കുന്നു. 2010 -11 അധ്യയനവർഷത്തിന് മുമ്പ് കണ്ണാറ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയാണ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. മേയ് 29 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിൽ മുഴുവൻ പേരും പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ്സ് മേഴ്സി വർഗ്ഗീസ്, മറ്റ് സംഘാടകർ എന്നിവർ അറിയിച്ചു.



Post a Comment

0 Comments