പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജവഹർലാൽ നെഹ്‌റു അനുസ്മരണം നടത്തി

പട്ടിക്കാട്. പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്‌റുവിന്റെ 58 ാമത് ചരമ വാർഷിക അനുസ്മരണം അനുസ്മരണം നടത്തി. പട്ടിക്കാട് സെന്ററിൽ നടന്ന ചടങ്ങ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ.സി അഭിലാഷ് ഉദ്ഘാടനം ചെയ്തു. പഞ്ചവത്സര പദ്ധതികളിലൂടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ച നെഹ്‌റുവിന്റെ പാതയിൽ നിന്നുള്ള വ്യതിചലനത്തിന്റെ കെടുതികളാണ് രാജ്യത്ത് ഇന്ന് അനുഭവിക്കുന്നതെന്നും ഇതിനെ അതിജീവിക്കാൻ നെഹ്‌റുവിലേക്ക് തിരിച്ചു വരണമെന്നും കെ.സി അഭിലാഷ് പറഞ്ഞു. പാണഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ സി വി ജോസ്, ടി പി ജോൺ, പ്രവീൺ രാജു, റീന മേരി, സി കെ ഷണ്മുഖൻ, എ സി മത്തായി, കെ എം പൗലോസ്, ചെറിയാൻ തോമസ്, ജിതിൻ മൈക്കൽ,  പ്രേമൻ പട്ടിക്കാട്, വർഗീസ് വട്ടംകാട്ടിൽ, ജയപ്രകാശ്, തിമോതി എന്നിവർ പങ്കെടുത്തു സംസാരിച്ചു.



Post a Comment

0 Comments