വഴുക്കുംപാറ. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് ഉറവുംപാടം പ്രദേശത്ത് നിർധനരായ വിദ്യാർത്ഥികൾക്ക് ലയൺസ് ക്ലബ് ഓഫ് പാണഞ്ചേരി നോട്ടുബുക്കുകൾ വിതരണം ചെയ്തു. ഉറവുംപാടം ഫൈവ് സ്റ്റാർ ക്ലബ്ബിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ്ബ് പ്രസിഡൻറ് ഫിലോമിന മാത്യു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെപി ചാക്കോച്ചൻ, ലയൺ മെമ്പർമാരായ ഷീജ ഷാജി, ജിജി കെ സേവ്യർ, ഏലിയാസ് പുതിയാമഠം, തോമസ് വലിയമറ്റം, എ സി യോഹന്നാൻ, ജോർജ് വർഗീസ്, ബെന്നി വടക്കൻ, എഡിഎസ് സോഫി, മുൻ പഞ്ചായത്ത് മെമ്പർ സാലി എന്നിവർ നോട്ടുബുക്കുകൾ വിതരണം ചെയ്തു. കുടുംബശ്രീ പ്രവർത്തകർ വിദ്യാർഥികളുടെ രക്ഷിതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു
0 Comments