പീച്ചി. പൊടിപ്പാറ നാൽപത്തിനാലാം നമ്പർ അംഗനവാടി പ്രവേശനോത്സവം പഞ്ചായത്തംഗം ബാബു തോമസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ റാലിക്ക് ശേഷം പുതിയ വിദ്യാർത്ഥികൾക്ക് തൊപ്പിയും പൂച്ചെണ്ടും ബലൂണും നൽകി വരവേറ്റു. തുടർന്ന് അംഗനവാടിയിൽ നിന്നും പോകുന്ന കുട്ടികൾക്ക് കഥാ പുസ്തകങ്ങൾ, കളറിങ്ങ്, ക്രയോൺസ്, മുഖംമൂടികൾ സർട്ടിഫിക്കറ്റ് എന്നിവ കൊടുത്ത് യാത്രയയപ്പും നൽകി. അംഗൻവാടി ടീച്ചർ എം വി ഉഷ ഹെൽപ്പർ ബീന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


0 Comments