പട്ടിക്കാട് : കരിപ്പക്കുന്ന് അങ്കണവാടിയിലെ പ്രവേശനോത്സവം പഞ്ചായത്ത് അംഗം ഷൈലജ വിജയകുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ റാലിക്ക് ശേഷം പുതിയ കുട്ടികൾക്ക് വരവേൽപ്പും അങ്കണവാടിയിൽ നിന്ന് പോകുന്ന കുട്ടികൾക്ക് യാത്രയയപ്പും നൽകി. തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂളിൽ അഡ്മിഷൻ ലഭിച്ചു പോകുന്ന അമൽനാഥിനെ അങ്കണവാടിയുടെ നേതൃത്വത്തിൽ വാർഡ് മെമ്പറും അങ്കണവാടി ടീച്ചറും ചേർന്ന് ഉപഹാരം നൽകി അനുമോദിച്ചു. മുൻ അങ്കണവാടി ടീച്ചർ മണി ദാമോദരൻ, വെൽഫെയർ കമ്മിറ്റി അംഗം സഹദേവൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


0 Comments