പീച്ചി. പീച്ചിഡാം അടിവാരം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണം എന്ന് ആവശ്യപ്പെട്ട് ബിജെപി പീച്ചി ഏരിയ 53ആം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട അധികൃതർക്ക് നിവേദനം നൽകി. ബൂത്ത് പ്രസിഡന്റ് സുഹാസ് പതികലായിലിന്റെ നേതൃത്വത്തിൽ പീച്ചി ഇറിഗേഷൻ ഓഫീസിലും വാട്ടർ അതോറിറ്റി ഓഫീസിലുമാണ് നിവേദനം നൽകിയത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന് വേണ്ടിയാണ് പ്രദേശത്തെ റോഡുകൾ വെട്ടിപ്പൊളിച്ചത്. എന്നാൽ അവ പുനർനിർമ്മിച്ച് നൽകാൻ അധികൃതർ ഇതുവരെ തയ്യാറായില്ലെന്ന് സുഹാസ് പറഞ്ഞു. എത്രയും പെട്ടന്ന് റോഡിന്റെ അറ്റകുറ്റ പണികൾ തീർത്ത് സഞ്ചാരയോഗ്യമാക്കി നൽകാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. പീച്ചി ഏരിയ ജനറൽ സെക്രട്ടറി നിതിൻ അയ്യപ്പത്ത്, യുവമോർച്ച മണ്ഡലം സെക്രട്ടറി നിഖിൽ പീച്ചി, ബൂത്ത് സെക്രട്ടറി പീതാംബരൻ, രാഹുൽ എന്നിവർ പങ്കെടുത്തു.


0 Comments