ദേശീയപാത: ടോൾപിരിവിന് അനുമതിക്കായ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതിൽ വൻ അഴിമതി എന്ന് ആരോപണം


തൃശൂർ. ടോൾ പിരിവിന് അനുമതിക്കായ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് കെ.പി.സി.സി. സെക്രട്ടറി ഷാജി ജെ കോടങ്കണ്ടത്ത് ആരോപിച്ചു. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ തൊണ്ണൂറു ശതമാനം പണികളും പൂർത്തിയാക്കിയതിനു ശേഷമാണ് ടോൾ പിരിവ് തുടങ്ങിയതെന്ന വാദം ഇതോടെ പൊളിയുന്നു. വിവിധ തരത്തിലുള്ള 42 ഇനം പണികൾ  ബാക്കി നിൽക്കുമ്പോഴാണ് താൽക്കാലിക കംപ്ലീഷൻ സർട്ടിഫിക്കറ്റ് കൊടുത്ത് ടോൾ പിരിക്കാനുള്ള അനുമതി ലഭ്യമാക്കിയത്. ബാക്കി പണികൾ 90 ദിവസത്തിനകം പൂർത്തിയാക്കണമെന്ന്  താൽക്കാലിക കംപ്ലീഷൻ സർട്ടിഫിക്കറ്റിൽ നിഷ്‌കർഷിച്ചിട്ടുമുണ്ട്. 2022 മാർച്ച് 3 നാണ് താൽക്കാലിക കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയത്. ഇപ്പോൾ രണ്ടു മാസത്തിലേറെ കഴിഞ്ഞിട്ടും സുപ്രധാനമായ പല പണികയും പൂർത്തിയാക്കിയിട്ടില്ല. റോഡ്, തുരങ്കം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാത ടോൾ പിരിവിന് അനുമതിക്കായ്  കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതിൽ അഴിമതി ഉണ്ടെന്നാണ് ആരോപണം.



Post a Comment

0 Comments