പട്ടിക്കാട്: പി.ആർ ഫ്രാൻസിസ് രാഷ്ട്രീയപ്രവർത്തകർക്ക് ഒരു മഹത്തായ മാതൃക ആയിരുന്നുവെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ സി അഭിലാഷ് പറഞ്ഞു. ഐഎൻടിയുസി പാണഞ്ചേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇരുപതാമത് പി.ആർ ചരമവാർഷിക അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഭിലാഷ്. മുൻ ഒല്ലൂർ എം.എൽ.എയും ഐഎൻടിയുസി നേതാവുമായിരുന്ന പി.ആർ ഫ്രാൻസിസ് കുടിയേറ്റ മേഖലയ്ക്കും മലയോര കർഷകർക്കും താങ്ങായി നിലകൊണ്ട വ്യക്തിത്വമായിരുന്നു എന്നും അഭിലാഷ് അനുസ്മരിച്ചു. ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് ബാബു തോമസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ കെ പി എൽദോസ്, ഷൈജു കുര്യൻ, സജി താന്നിക്കൽ, തങ്കായി കുര്യൻ, പ്രേമൻ പട്ടിക്കാട്, കെ സി അബി, സിന്റോ കെ.ഡി, തിമോത്തി, ബേബി എന്നിവർ നേതൃത്വം നൽകി.


0 Comments