പട്ടിക്കാട്. വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയൻ സംസ്ഥാനതല കായികമേളയുടെ ഭാഗമായി സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റിൽ തൃശ്ശൂർ സബ് റീജിയൻ ജേതാക്കളായി. എറണാകുളം റീജീയനാണ് രണ്ടാം സ്ഥാനത്ത്. വിവിധ സബ് റീജിയനുകളെ പ്രതിനിധീകരിച്ച് ആൽപ്പാറ ഗോൾഡ് കാസിൽ ഫുട്‌ബോൾ ടർഫിൽ ആണ് ടൂർണമെന്റ് നടത്തിയത്. കേരള റീജിയൻ ചെയർമാൻ ജോസ് ജി ഉമ്മൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയൻ സ്‌പോർട്‌സ് ആൻഡ് ഗെയിംസ് ചെയർമാൻ റെജി വി മാത്യു അധ്യക്ഷത വഹിച്ചു. കായിക ക്ഷമതയും ആരോഗ്യവുമുള്ള ഒരു ജനതയെ രൂപപ്പെടുത്തുകയാണ് കായികമേളകൾ സംഘടിപ്പിക്കുന്നതിലൂടെ വൈഎംസിഎ ലക്ഷ്യമിടുന്നതെന്ന് റെജി വി മാത്യു പറഞ്ഞു.


0 Comments