പട്ടിക്കാട് . എഐവൈഎഫിന്റെ അറുപത്തിനാലാമത് സ്ഥാപക ദിന പരിപാടികൾ യൂണിറ്റുകളിൽ ആഘോഷിച്ചു. പതാക ഉയർത്തി വിവിധ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പാണഞ്ചേരി മേഖലാ കമ്മിറ്റിക്കു കീഴിലെ യൂണിറ്റുകളിൽ മേഖലാ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി. 1959 മെയ് മൂന്നിനാണ് സംഘടിത യുവജന പ്രസ്ഥാനമായ എഐവൈഎഫ് രൂപംകൊണ്ടത്. വാണിയമ്പാറയിൽ നടന്ന പരിപാടിയിൽ സിപിഐ പാണഞ്ചേരി ലോക്കൽ സെക്രട്ടറി സനിൽ വാണിയമ്പാറ , കെ.എ അബൂബക്കർ, എഐവൈഎഫിന്റെ മേഖലാ യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.


0 Comments