പട്ടിക്കാട്. അമിഗോസ് പാണഞ്ചേരിയുടെ നേതൃത്വത്തിൽ കുടുംബസംഗമം 2022 സംഘടിപ്പിച്ചു. കല്ലിടുക്ക് അമിഗോസ് കേന്ദ്രത്തിൽ നടന്ന കുടുംബ സംഗമം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പല കൂട്ടായ്മയേയും മാതൃകയാക്കി കൊച്ചു കേരളത്തിൽ ഇത്തരം ഒരു കൂട്ടായ്മയ്ക്ക് രൂപം നൽകി നാടിൻറെ വികസനത്തിന് നേതൃത്വം നൽകുന്ന അമിഗോസിന്റെ പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിൽ നാടിന് അത്യാവശ്യമാണെന്ന് കെ രാജൻ പറഞ്ഞു. കല്ലിടുക്കിൽ പ്രവർത്തിക്കുന്ന അമിഗോസിൽ ഇൻഡോർ സ്റ്റേഡിയം, സ്വിമ്മിംഗ് പൂൾ, റിക്രിയേഷൻ ക്ലബ് റസ്റ്റോറൻറ്, വിവിധ ഇൻന്റോർ ഗെയിമുകളുടെ പരിശീലനങ്ങൾ, ലൈബ്രറി, ഫിറ്റ്നസ് സെൻറർ , കൊച്ചു കളി ഇടങ്ങൾ, എന്നിവയാണുള്ളത്. ക്ലബ്ബ് പ്രസിഡണ്ട് ജോൺ റാൽഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ ഹോണററി മെമ്പർഷിപ്പ് നൽകി. പ്രശസ്ത സിനിമാതാരങ്ങളായ ഇബ്രാഹിംകുട്ടി, ജയരാജ് വാര്യർ, മിമിക്രി ആർട്ടിസ്റ്റ് കലാഭവൻ സതീഷ് എന്നിവർ പരിപാടിയിൽ മുഖ്യ അതിഥിയായിരുന്നു. ക്ലബ് അംഗങ്ങളായ പ്രകാശ് വാരിയർ ജോഫി ജോസഫ്, ശ്രീനിവാസൻ പണ്ടാരി, ജെഷിൻ പാലത്തിങ്കൽ, റോയി കെ ദേവസി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


0 Comments