സന്ദർശക ശ്രദ്ധയാകർഷിച്ച് പൂരം പ്രദർശന നഗരിയിലെ കെഎസ്ഇബി സ്റ്റാൾ


തൃശ്ശൂർ: പൂരം പ്രദർശന നഗരിയിലെ കെഎസ്ഇബി സ്റ്റാൾ സന്ദർശകരുടെ ശ്രദ്ധയാകർഷിക്കുന്നു. കഴിഞ്ഞ 65 വർഷത്തെ പ്രവർത്തന നേട്ടങ്ങൾ അവതരിപ്പിക്കുന്ന സ്റ്റാൾ സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിൽ കെഎസ്ഇബിയുടെ പങ്ക് വെളിപ്പെടുത്തുന്നു. വിവരസാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ  സേവനങ്ങളെക്കുറിച്ചും, പുരപ്പുറ സോളാറിനെക്കുറിച്ചുമുള്ള നൂതനമായ അറിവുകൾ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീ എം.എ പ്രവീൺ  സ്റ്റാൾ ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാരായ കെ.കെ ബൈജു, വി.എ മനോജ്, മറ്റ് ഓഫീസർമാർ,  ജീവനക്കാർ, യൂണിയൻ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.



Post a Comment

0 Comments