'ഞങ്ങളും കൃഷിയിലേക്ക്': കണ്ണാറ മരായ്ക്കൽ വാഴ ഗവേഷണ കേന്ദ്രത്തിൽ പദ്ധതിക്ക് തുടക്കം കുറിച്ചു


പട്ടിക്കാട്:
കേരള സർക്കാർ രൂപീകരിച്ച 'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിക്ക് കണ്ണാറ മരായ്ക്കൽ വാഴ ഗവേഷണ കേന്ദ്രത്തിൽ തുടക്കം കുറിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങളിൽ പെട്ട് കേരളത്തിലെ ജനങ്ങൾ വലയുമ്പോൾ അതിൽ നിന്ന് രക്ഷ നേടുന്നതിനായി ശുദ്ധമായ പച്ചക്കറി ഭക്ഷണം ശീലമാക്കേണ്ടത് അനിവാര്യമാണെന്ന് പ്രസിഡൻറ് പി.പി രവീന്ദ്രൻ പറഞ്ഞു. വാഴ ഗവേഷണ കേന്ദ്രം മേധാവി ഡോക്ടർ വിമി ലൂയിസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ ഇനത്തിൽ പെട്ട പച്ചക്കറി തൈകൾ വിതരണം ചെയ്തു. കൂടാതെ നടീൽ ഉത്സവവും സംഘടിപ്പിച്ചു. കേരള സർക്കാർ കർഷക അവാർഡ് ജേതാവ് സ്വപ്ന സിബി കല്ലിങ്കൽ, പഞ്ചായത്തംഗം റെജീന ബാബു, വാഴ ഗവേഷണ കേന്ദ്രം അസിസ്റ്റൻറ് പ്രൊഫസർമാരായ ഡോക്ടർ ഗവാസ് രാകേഷ്, ഡോക്ടർ പി.ആർ മഞ്ജു, ഫാം സൂപ്രണ്ട് സി.കെ സന്തോഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments