പട്ടിക്കാട്. മുളയം എസ് ഒ എസ് കുട്ടികളുടെ ഗ്രാമത്തിൽ മാതൃദിനം ആഘോഷിച്ചു. മെയ് 10ന് ആയിരുന്നു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. കലാമണ്ഡലം ഹേമലത ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എസ് ഒ എസ് വില്ലേജ് ഡയറക്ടർ മഹേഷ് അധ്യക്ഷത വഹിച്ചു. കുട്ടികളുടെ കലാ പരിപാടികൾ ഉണ്ടായിരുന്നു. ചടങ്ങിൽ പങ്കെടുത്ത അമ്മമാർക്ക് കലാമണ്ഡലം ഹേമലത സ്നേഹോപഹാരം നൽകി. ചിത്രരചനാ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച അനിത വർമ്മ, ആൻസി ബാബു തുടങ്ങിയവർ സംസാരിച്ചു.
0 Comments