പി.എസ്.സി ഓൺലൈൻ പരീക്ഷാ കേന്ദ്രം തൃശൂരിലും

തൃശൂർ. ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ പരീക്ഷ എഴുതാനുള സൗകര്യമൊരുക്കി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ.  ജില്ലാ പി.എസ്.സി  ഓഫീസ് കെട്ടിടത്തിലാണ് പുതുതായി സ്ഥാപിക്കുന്ന ഓൺലൈൻ പരീക്ഷാ കേന്ദ്ര പ്രവർത്തിക്കുക.  എല്ലാ ജില്ലകളിലും സ്വന്തമായി ഓൺലൈൻ പരീക്ഷ കേന്ദ്രങ്ങൾ തുടങ്ങുവാനുളള പി എസ് സിയുടെ കർമ്മ പരിപാടിയുടെ ഭാഗമായാണ് പുതിയ ഓൺലൈൻ പരീക്ഷാകേന്ദ്രം. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ഇതിനകം ഓൺലൈൻ പരീക്ഷ കേന്ദ്രങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു. ആറാമത്തെ കേന്ദ്രമാണ് തൃശൂരിലേത്. ഇതോടെ  ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് മറ്റ് ജില്ലകളെ ആശ്രയിക്കാതെ  ഓൺലൈൻ പരീക്ഷ എഴുതുവാനുള്ള അവസരമാണ് ലഭിക്കുന്നത്.



Post a Comment

0 Comments