പട്ടിക്കാട്. ദേശീയപാത വഴുക്കുംപാറയിൽ ബൈക്കിന് പുറകിൽ കാർ ഇടിച്ച് അപകടം. അപകടത്തിൽ വാണിയമ്പാറ തെക്കോട്ടിൽ വീട്ടിൽ ജയദാസ് (32), പഴയന്നൂർ കുമ്പളംകോട് പൊട്ടക്കോളനി പ്രദീഷ് (32) എന്നിവർക്ക് സാരമായ പരിക്കേറ്റു. ഇവരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. ഇരുവാഹനങ്ങളും പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ ആയിരുന്നു സഞ്ചരിച്ചിരുന്നത്. വഴുക്കുംപാറ സെന്ററിൽ വെച്ച് ബൈക്കിന് പുറകിൽ കാർ വന്ന് ഇടിക്കുകയും ബൈക്ക് ദേശീയപാതയിൽ മറിഞ്ഞ് വീഴുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ദേശീയപാതയിലൂടെ നിരങ്ങി മുന്നോട്ട് ചെന്നാണ് നിന്നത്. അപകടത്തിൽ പെട്ട ബൈക്ക് യാത്രക്കാർ ദേശീയപാത നിർമ്മാണ കമ്പനിയായ കെഎംസി സബ് കോൺട്രാക്ടറുടെ ജീവനക്കാരാണ്.


0 Comments