വർണ്ണശബളമായി അങ്കണവാടി പ്രവേശനോത്സവങ്ങൾ

പട്ടിക്കാട്. അറിവിന്റെയും അത്ഭുതങ്ങളുടെയും ലോകത്തേക്ക് പിച്ച വെയ്ക്കാൻ ഒരുങ്ങുകയാണ് പാണഞ്ചേരിയിലെ കുരുന്നുകൾ. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ ഇന്ന് പ്രവേശനോത്സവങ്ങൾ സംഘടിപ്പിച്ചു. വർണ്ണശബളമായ പരിപാടികളോടെ നടത്തിയ പ്രവേശനോത്സവളിൽ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കുചേർന്നു. ഒന്നാം വാർഡിലെ 28 ആം നമ്പർ ചെമ്പൂത്ര അങ്കണവാടിയിലും 48 ആം നമ്പർ പാണഞ്ചേരി അങ്കണവാടി യിലും പ്രവേശനോത്സവങ്ങൾ നടത്തി. വാർഡ് മെമ്പർ ജയകുമാർ ആദം കാവിൽ ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി അങ്കണവാടിക്ക് സൗജന്യമായി സ്ഥലം വിട്ടുനൽകിയ മുൻ പഞ്ചായത്ത് അംഗവും മുതിർന്ന രാഷ്ട്രീയ നേതാവുമായ ഭാസ്കര ആദം കാവിലിനെ പ്രവേശനോത്സവത്തിൽ ആദരിച്ചു. ചെമ്പൂത്ര അങ്കണവാടിയിൽ നടന്ന ചടങ്ങിൽ  വിരമിച്ച അങ്കണവാടി ടീച്ചർ രമണിയെ  ആദരിച്ചു. അങ്കണവാടി ടീച്ചർമാരായ റീന, അജിത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അങ്കണവാടി വെൽഫയർ കമ്മിറ്റി അംഗങ്ങൾ, ആശാവർക്കർ , ഐസിഡി എസ് സൂപ്പർവൈസർ. രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments