പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ (സിഐടിയു) ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് എകെജി മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങ് തൃശ്ശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ മുഖ്യാതിഥി ആയിരുന്നു. കെ വി ചന്ദ്രൻ, രമേഷ് കെ ആർ, രജിൻ പി ആർ, ടി വി സുബ്രഹ്മണ്യൻ, കൺവീനർ കുട്ടപ്പൻ, സെക്രട്ടറി ശശി, പ്രസിഡന്റ് അജീഷ് തുടങ്ങിയവർ പങ്കെടുത്തു.


0 Comments