വാണിയമ്പാറയിൽ യുഡിഎഫ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി സായാഹ്നധർണ നടത്തി


വാണിയമ്പാറ. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിൽ ''വിനാശ വികസനത്തിന്റെ ഒന്നാം വാർഷികം " എന്ന മുദ്രാവാക്യം ഉയർത്തി പാണഞ്ചേരി മണ്ഡലം യു.ഡി.എഫ് കമ്മറ്റി വാണിയമ്പാറയിൽ സായാഹ്ന പ്രതിഷേധ ധർണ്ണ  നടത്തി. കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡണ്ട് പി.എം. ഏലിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് എം.എ മൊയ്തീൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മിൽമ ഡയറക്ടർ ബോർഡ് അംഗം ഭാസ്കരൻ ആദംകാവിൽ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ സി.വി ജോസ്, പി.വി ബേബി , കെ.എം പൗലോസ്, ടി.വി ജോൺ, പി.ജെ ജോസഫ്, എം.എം ഇബ്രാഹിം, എ.സി മത്തായി, എം.ആർ രതീഷ്, ടി.എസ് ഷനൂപ്, കെ.വി വേലായുധൻ, സി.എ ജമാലുദ്ദീൻ, പി.എം  ഉബൈദ് തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments