പട്ടിക്കാട്. സിൽവർ ലൈനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ധാർഷ്ട്യവും പിടിവാശിയും ഉപേക്ഷിച്ചില്ലെങ്കിൽ കേരളം മറ്റൊരു ശ്രീലങ്കയായി മാറുന്ന കാലം വിദൂരമല്ല എന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.സി അഭിലാഷ് പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായ മെയ് 20 വിനാശ വികസനദിനമായി യുഡിഎഫ് ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കണ്ണാറയിൽ സംഘടിപ്പിച്ച സായാഹ്ന സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഭിലാഷ്. യു ഡി എഫ് മണ്ഡലം പ്രസിഡന്റ് ബാബു തോമസ് അധ്യക്ഷത വഹിച്ചു. യു ഡി എഫ് നേതാക്കളായ സോമൻ കൊളപ്പാറ, ഷിബു പോൾ, റോയ് തോമസ്, പ്രവീൺ രാജു, കെ പി എൽദോസ്, സുശീല രാജൻ, സി എസ് ശ്രീജു, വി ബി ചന്ദ്രൻ, എം എസ് ജേക്കബ്, സി.ഒ എൽദോസ്, പൗലോസ് കൊയക്കാടൻ,ബി എസ് എഡിസൺ, സജി താന്നിക്കൽ, ജിഫിൻ ജോയ്, ഉല്ലാസ് പോൾ, ജോജോ കണ്ണാറ, രാജു കാവിയത്, ഷാജി കീരിമുള, ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.


0 Comments