പീച്ചി. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്സിന്റെ ദേശീയ നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ മെയ് 21 ന് പീച്ചി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ബാബു തോമസ് അധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം പ്രസിഡണ്ട് ഷിബുപോൾ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ.സി അഭിലാഷ് അനു സ്മരണ പ്രഭാഷണം നടത്തി. അന്തർദേശീയ രംഗത്ത് രാജ്യത്തിന്റെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിച്ച ഭാവന സമ്പന്നനും ക്രാന്തദർശിയുമായ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി എന്ന് കെ.സി അഭിലാഷ് അനുസ്മരിച്ചു. സുശീല രാജൻ, ഷൈജു കുരിയൻ,വി ബി ചന്ദ്രൻ പ്രവീൺ രാജു, ഷാജി കീരിമുളയിൽ, ബി.എസ് എഡിസ്സൻ, സജി താണിക്കൽ, സി.ഡി ആന്റണി, തങ്കായി കുര്യൻ, ജഫിൻ ജോയ്, സജാദ് ഇബ്രാഹിം, ജിസൻ സണ്ണി, ബേസിൽ തമ്പി എന്നിവർ നേതൃത്വം നൽകി.


0 Comments