വിലങ്ങന്നൂർ. ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിൻറെ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി വിലങ്ങന്നൂർ വാർഡിലും ആരംഭിച്ചു. വീട്ടുവളപ്പിൽ തന്നെ പരമാവധി പച്ചക്കറി കളും ഫലവ വർഗ്ഗങ്ങളും ഉൽപാദിപ്പിക്കാൻ കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതിയാണിത്. വാർഡ് മെമ്പർ ഷൈജു കുരിയന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ പദ്ധതി വിശദീകരണവും വിത്തുവിതരണവും നടത്തി. കൃഷിഭവൻ ഉദ്യോഗസ്ഥരായ ഷിജി, അൽക്ക എന്നിവർ ക്ലാസെടുത്തു. വാർഡ് വികസന സമിതി കൺവീനർ കെ.സി ചാക്കോ, അംഗങ്ങളായ ജോൺ വിലങ്ങന്നൂർ, പ്രദീപ് പായ്ക്കണ്ടം, ആശവർക്കർ ഷേർളി തുടങ്ങിയവരും പങ്കെടുത്തു.


0 Comments