പട്ടിക്കാട്. ഇന്ന് രാവിലെ വട്ടക്കല്ലിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ച ആലത്തൂർ എളവുംപാടം സ്വദേശി ലക്ഷ്മണൻ (21) ന്റെ മൃതദേഹം നാളെ (മെയ് 7 ശനി) രാവിലെ 8.30ന് പട്ടിക്കാട് പീച്ചിറോഡ് ജങ്ഷനിൽ പൊതുദർശനത്തിന് വെക്കും. പീച്ചി റോഡ് ജങ്ഷനിൽ പ്രവർത്തിക്കുന്ന സെന്റ് ആന്റണീസ് എർത്ത് മൂവേഴ്‌സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ലക്ഷ്മണൻ. ആൽപ്പാറ സ്വദേശി കിഴക്കേടത്ത് ജോഷിയുടെയാണ് സ്ഥാപനം. ലക്ഷ്മണൻ സഞ്ചരിച്ചിരുന്ന ബൈക്ക് വട്ടക്കല്ലിൽ വെച്ച് ലോറിയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. മറ്റൊരു അപകടത്തിൽപ്പെട്ട ലോറി ദേശീയപാതയിൽ നിർത്തിയിരിക്കുകയായിരുന്നു. കനത്ത മഴയെ തുടർന്ന് ഇത് ശ്രദ്ധയിൽപ്പെടാതിരുന്നത് ആകാം അപകടകാരണമെന്ന് കരുതുന്നു. തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയായ സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ആണ്.


0 Comments