പട്ടിക്കാട് ഗവ.എൽപി സ്‌കൂൾ മുഹമ്മദ് ഷഹബാൻ സഹായ നിധി കൈമാറി


പട്ടിക്കാട്. അർബുദ ബാധിതനായി ചികിത്സയിൽ കഴിയുന്ന പട്ടിക്കാട് ഗവ.എൽപി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയായ 9 വയസുകാരൻ മുഹമ്മദ് ഷഹബാന്റെ ചികിത്സക്കുള്ള സഹായ നിധി കൈമാറി. ചാണോത്ത് വില്യംസ് പാലത്തിന് സമീപം താമസിക്കുന്ന പുതുവീട്ടിൽ ഷാജഹാൻ ഹബീബ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹബാനെ അടിയന്തിര മജ്ജ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വെല്ലൂർ  ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്താൻ പ്രയാസപ്പെടുന്ന കുടുംബത്തിന് കൈത്താങ്ങാവുകയാണ് ഈ വിദ്യാലയത്തിലെ 

സഹപാഠി എഡ്‌വിൻ ഹാഷ്‌ലി 10,000 രൂപ കൈമാറുന്നു

കുട്ടികളും രക്ഷിതാക്കളും അധ്യാപകരും. എല്ലാവരും ഒത്തൊരുമിച്ച് സമാഹരിച്ച തുക പിടിഎ പ്രസിഡന്റ് പിജെ അജി, വാർഡ് മെമ്പർ ആനി ജോയി വഴി കുടുംബത്തിന് കൈമാറി. നിലവിൽ 46,000 രൂപയാണ് കുടുംബത്തിന് കൈമാറിയിട്ടുള്ളത്. മുൻപ് സമാനമായ രീതിയിൽ സമാഹരിച്ച 60,000 രൂപയും നൽകിയിരുന്നു. കൂടാതെ സഹപാഠിയായ തോളത്തിൽ ഹാഷ്‌ലി മകൻ എഡ്‌വിൻ നൽകിയ 10,000 രൂപയും ചടങ്ങിൽ കൈമാറി. ഹെഡ് മിസ്ട്രസ് പി സി നിർമലാദേവി, എംപിടിഎ പ്രസിഡന്റ് അജിത, പിടിഎ പ്രതിനിധികൾ, സീനിയർ അധ്യാപിക നിഷ, ക്ലാസ് ടീച്ചർ ചിത്ര എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.



Post a Comment

0 Comments