ചെമ്പൂത്രയിൽ ബൈക്ക് യാത്രക്കാരൻ ഉറക്കത്തിൽ ബൈക്കിൽ നിന്നു വീണു മരിച്ചു


പട്ടിക്കാട്. ദേശീയപാത ചെമ്പൂത്രയിൽ ഭാരത് പെട്രോൾ പമ്പിനു സമീപം ബൈക്കിനു പുറകിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന ആൾ ഉറക്കത്തിൽ ബൈക്കിൽ നിന്നു വീണു മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് സുഹൃത്തിനും പരിക്കേറ്റു. തമിഴ്നാട് നാഗപട്ടണം സ്വദേശിയായ മുഹമ്മദ് റഫീഖിന്റെ മകൻ മുഹമ്മദ് യാസർ അറഫാത്ത് (22) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് ആണ് അപകടം സംഭവിച്ചത്. സുഹൃത്തിനൊപ്പം കൊച്ചിയിലേക്ക് വിനോദയാത്രയ്ക്ക് പോകുന്ന വഴിയാണ് അപകടം. യാത്രക്കിടെ ഇയാൾ ബൈക്കിനു പുറകിൽ ഇരുന്നു ഉറങ്ങുകയായിരുന്നു. ഉറക്കത്തിൽ ബൈക്കിൽനിന്ന് വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ഇയാളെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബികോം വിദ്യാർഥിയാണ് മുഹമ്മദ് യാസർ അറഫാത്ത്. സുഹൃത്ത് മുഹമ്മദ് ഫർഹാസുദീൻ ആണ് വാഹനം ഓടിച്ചിരുന്നത്.



Post a Comment

0 Comments