പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന പദ്ധതിപ്രകാരം എന്യുമറേട്ടർമാർക്കുള്ള ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു. കുടുംബശ്രീ നോളേഡ്ജ് ഇക്കണോമി മിഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സർവ്വേ നടത്തുന്ന എന്യുമറേട്ടർമാർക്കുള്ള
ദ്വിദിന പരിശീലന പരിപാടിയാണ് പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ നടന്നത്. പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കേരളത്തിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനുള്ള പദ്ധതിയാണ് സംസ്ഥാന സർക്കാർ രൂപം നൽകിയിരിക്കുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ പി.പി രവീന്ദ്രൻ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് ബാബുതോമസ്, പഞ്ചായത്തംഗങ്ങളായ കെ പി ചാക്കോച്ചൻ, ഷീല അലക്‌സ്, പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വൈസ് ചെയർപേഴ്‌സൺ മിനി ജോണി മറ്റു ജനപ്രതിനിധികൾ സിഡിഎസ് മെമ്പർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കില റിസോഴ്‌സ് പേഴ്‌സൺ പി.പി ബേബി ക്ലാസ്സെടുത്തു. ജാലകം എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ വീടുകളിലും ട്രെയിനിങ് ലഭിച്ച എന്യുമറേറ്റർമാർ സർവ്വേ നടത്തും. അഞ്ചുവർഷത്തിനുള്ളിൽ 20 ലക്ഷത്തോളം വരുന്ന തൊഴിൽ തൊഴിൽരഹിതരെ കണ്ടെത്തി അവർക്ക് തൊഴിൽ നൽകുന്നതിനാണ് കേരള സർക്കാർ ഉദ്ദേശിക്കുന്നത്.


0 Comments