പീച്ചി ജലാശയത്തിൽ വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം

വാണിയമ്പാറ . പീച്ചി റിസർവോയറിൽ വീണ് ഏഴുവയസുകാരൻ മുങ്ങിമരിച്ചു.  പുതുക്കോട് കുന്നത്തു തെരുവ് പൊക്കൻ വീട്ടിൽ റിയാസിന്റെ മകൻ ഇസ്മായേൽ ആണ് മരിച്ചത്. വാണിയമ്പാറ മഞ്ഞവാരിയിൽ വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. റിയാസും കുടുംബവും മഞ്ഞ വാരിയിലുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.



Post a Comment

0 Comments