യൂത്ത് കോൺഗ്രസ് രാജീവ് ഗാന്ധി അനുസ്മരണം നടത്തി

പട്ടിക്കാട് . യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കണ്ടത്ത് രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡണ്ട് പ്രവീൺ രാജു അധ്യക്ഷത വഹിച്ച അനുസ്മരണ പരിപാടി കോൺഗ്രസ്‌ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ജിസൻ സണ്ണി ഉദ്ഘാടനം ചെയ്തു. സുശീല രാജൻ രാജീവ്‌ ഗാന്ധി അനുസ്മരണപ്രഭാഷണം നടത്തി.നാൽപതാം വയസ്സിൽ പ്രധാനമന്ത്രിപദത്തിൽ  എത്തിയ രാജീവ് ഗാന്ധി, വിദ്യാഭ്യാസ രംഗത്തും, ആശയവിനിമയ സാങ്കേതികവിദ്യ രംഗത്തും ദീർഘവീക്ഷണത്തോടെ നടത്തിയ  പ്രവർത്തനങ്ങളുടെ ഫലമാണ് ആധുനിക ഇന്ത്യ സുശീല രാജൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സജാദ് ഇബ്രാഹിം, ജിഫിൻ ജോയി, സി.എസ് ശ്രീജു, ലിജോ ജോർജ്, ബേസിൽ ജോർജ്, ജിറിൽ ജോർജ് എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments