തൃശൂർ. ഇന്ന് ലോക നഴ്‌സസ് ദിനം. ആധുനിക നഴ്‌സിങ്ങിന് അടിത്തറ പാകിയ ഫ്‌ളോറൻസ് നൈറ്റിങ്‌ഗേലിന്റെ ജന്മദിനമായ മെയ് 12. വിളക്കേന്തിയ വനിത എന്ന വിശേഷണത്തിന് ഉടമയാണ് ഫ്‌ളോറൻസ്. എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്ന അവർ ക്രീമിയൻ യുദ്ധ കാലത്ത് (1853-1856) പരിക്കേറ്റ പട്ടാളക്കാർക്കു നൽകിയ പരിചര ണമാണ് അവരെ പ്രശസ്തയാക്കിയത്. ഫ്‌ളോറൻസിന്റെ ഓർമ്മയ്ക്കായി ഇന്ന് ലോകമെമ്പാടും നഴ്‌സസ് ദിനം ആചരിക്കുന്നു. കോവിഡ്19 മഹാമാരിയിലൂടെ ലോകമെമ്പാടുമുള്ള നഴ്‌സുമാർ കഴിഞ്ഞ നാളുകളിൽ ഏറെ വെല്ലുവിളികളാണ് നേരിടേണ്ടിവന്നത്. സഹപ്രവർത്തകരുടെ ജീവൻ നഷ്ടപ്പെടുന്നത് കൺമുൻപിൽ കാണുമ്പോഴും തനിക്ക് മുന്നിലുള്ള മനുഷ്യജീവൻ രക്ഷിച്ചെടുക്കാൻ കർമ്മനിരതരായി പ്രവർത്തിക്കുകയാണവർ. ലോകമെമ്പാടുമുള്ള നഴ്‌സുമാരോടൊപ്പം ഏറ്റെടുത്ത ദൗത്യത്തിൽ ഉറച്ചുനിന്ന് പോരാടുന്ന പാണഞ്ചേരി പഞ്ചായത്തിലെ എല്ലാ നഴ്‌സുമാർക്കും ആശംസകൾ...


0 Comments