മലയോര ഹൈവേ: ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം നൽകണമെന്ന് ഗ്രാമസഭയിൽ പ്രമേയം


വിലങ്ങന്നൂർ . മലയോര ഹൈവേക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂവുടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന്  വിലങ്ങന്നൂർ വാർഡ് ഗ്രാമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വാർഡ് മെമ്പർ ഷൈജു കുരിയൻ അധ്യക്ഷതയിൽ ചേർന്ന ഗ്രാമസഭാ യോഗം പാണഞ്ചേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ ഉദ്ഘാടനം ചെയ്തു. പീച്ചി വാർഡ് മെമ്പർ ബാബു തോമസ്, ജോർജ്ജ് പൊടിപ്പാറ, വാർഡ് വികസന സമിതി കൺവീനർ കെ.സി ചാക്കോ, പഞ്ചായത്ത്  കോ-ഓർഡിനേറ്റർ പ്രേമദാസ് എന്നിവർ സംസാരിച്ചു.



Post a Comment

0 Comments