കുതിരാൻ മുതൽ പത്താം കല്ല് വരെയുള്ള ഭാഗത്തെ ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയത ഉടൻ പരിഹരിക്കണം: ഒമ്പതാം വാർഡ് ഗ്രാമസഭ ചേർന്നു

വഴുക്കുംപാറ. കുതിരാൻ മുതൽ പത്താം കല്ല് വരെയുള്ള ഭാഗത്തെ ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയത ഉടൻ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടു ഒമ്പതാം വാർഡ് ഗ്രാമസഭ പ്രമേയം പാസാക്കി. നിരവധി അപകടങ്ങൾക്ക് സാക്ഷിയാകുന്ന വഴുക്കുംപാറ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങളിലെ ആശാസ്ത്രീയത ചൂണ്ടിക്കാട്ടി ദേശീയപാത അതോറിറ്റിക്ക് കത്ത് നൽകുമെന്ന് വാർഡ് മെമ്പർ കെ പി ചാക്കോച്ചൻ  പറഞ്ഞു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ ഇ.ടി ജലജൻ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.പി. ചാക്കോച്ചൻ അദ്ധ്യക്ഷത വഹിച്ചു.  മുഖ്യാതിഥിയായി ആസൂത്രണ സമിതിയുടെ ഉപാദ്യക്ഷൻ കെ.വി. ചന്ദ്രൻ പങ്കെടുത്തു.



Post a Comment

0 Comments