വാണിയമ്പാറ മേലേചുങ്കത്ത് വാഹനാപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു

വാണിയംപാറ. മേലേചുങ്കത്ത് ടോറസ് ലോറിയുടെ പുറകിൽ മറ്റൊരു ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. ദേശീയപാതയിൽ നിന്നും പഴയന്നൂർ ഭാഗത്തേക്ക്  തിരിയാൻ ശ്രമിക്കുകയായിരുന്ന ടോറസ് ലോറിയുടെ പുറകിൽ തൃശൂർ ഭാഗത്തുനിന്നും വന്ന പാഴ്‌സൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. കാലിന് സാരമായ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ പാഴ്സൽ ലോറി ഡ്രൈവറെ പോലീസിന്റെയും നാട്ടുകാരുടെയും ഏറെ നേരത്തെ ശ്രമഫലമായാണ് പുറത്തെടുത്തത്.



Post a Comment

0 Comments