ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ അവസരങ്ങളും ഉൽപ്പന്ന വിപണനവും ലഭ്യമാക്കും: പതിനാറാം വാർഡിൽ ഗ്രാമസഭ ചേർന്നു


കണ്ണാറ. ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനുള്ള പരിശീലന പരിപാടികളും ഉൽപ്പന്നങ്ങളുടെ വിപണനം ലഭ്യമാക്കുന്നതിനുള്ള പ്രൊജക്ടുകളും ആരംഭിക്കും. കേരകർഷകർക്ക് സഹായകമാകുന്ന വിധത്തിൽ തേങ്ങയുടെ വിപണനവും സംസ്‌കരണവും ലഭ്യമാക്കുന്നതിനുള്ള പ്രൊജക്ടുകളും ആരംഭിക്കാൻ നിർദ്ദേശം ഉയർന്നതായി വാർഡ് മെമ്പർ രേഷ്മ സജീഷ് പറഞ്ഞു. കണ്ണാറ എയുപി സ്‌കൂളിൽ ചേർന്ന ഗ്രാമസഭ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രേഷ്മ സജീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, കെഎഫ്ആർഐ രജിസ്ട്രാർ ടി.വി സജീവ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.വി അനിത, പഞ്ചായത്ത് അംഗങ്ങളായ എം.ജെ അനീഷ്, ആരിഫ റാഫി, അങ്കണവാടി ടീച്ചർ മിനി, സോമൻ കുളപ്പാറ, ബാലകൃഷ്ണൻ, കോഓഡിനേറ്റർ ജെന്നിങ്‌സ്, ആശാവർക്കർമാർ, വാർഡ് വികസന സമിതി അംഗങ്ങൾ, തൊഴിലുറപ്പ് മേറ്റുമാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments