'വേനൽ തുമ്പികൾ' കലാജാഥയ്ക്ക് പട്ടിക്കാട് സ്വീകരണം നൽകി


പട്ടിക്കാട്. ബാലസംഘം മണ്ണുത്തി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വേനൽതുമ്പികൾ കലാജാഥയ്ക്ക് പട്ടിക്കാട് സ്വീകരണം നൽകി. കുട്ടികളിലെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും വേനലവധിക്കാലത്ത് പുതിയ അറിവുകൾ പകർന്ന് നൽകുന്നതിനും വേണ്ടി ബാലസംഘം മണ്ണുത്തി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച 'വേനൽ തുമ്പികൾ' എന്ന കലാജാഥയ്ക്ക് പാണഞ്ചേരി ബാലസംഘത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പട്ടിക്കാട് പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ പരിപാടി സിപിഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ, സിപിഎം നേതാക്കളായ കെ വി ചന്ദ്രൻ, പി. വി സുദേവൻ, പി.ജെ അജി എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.


Post a Comment

0 Comments