പീച്ചിറോഡ് അടിപ്പാതയിൽ വെള്ളക്കെട്ട്; വിചിത്രമായ കാനകൾ നിർമ്മിച്ച് നിർമ്മാണ കമ്പനി


പട്ടിക്കാട്. പീച്ചിറോഡ് ജങ്ഷനിലെ അടിപ്പാതയിൽ വെള്ളക്കെട്ട് രൂക്ഷമായി. ശക്തമായ മഴ ആരംഭിച്ചതോടെ സർവ്വീസ് റോഡുകളിൽനിന്നും മേൽപ്പാതകളുടെ ഇടയിലൂടെയും മഴവെള്ളം അടിപ്പാതയിലേക്ക് ഒഴുകിയെത്തി. എന്നാൽ ഇവിടെ നിന്നും വെള്ളം പുറത്തേക്ക് ഒഴുകിപ്പോകാൻ വഴിയില്ലാത്തതാണ് അടിപ്പാതയിലെ വെള്ളക്കെട്ടിന് കാരണം. ഇതോടെ കാൽനട യാത്രക്കാർക്ക് പോലും ഇതിലൂടെ യാത്രചെയ്യാൻ കഴിയാത്ത സ്ഥിതിയിലായി. അടിപ്പാതയ്ക്ക് ഇരുവശവും കാനകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും ഇവ സർവ്വീസ് റോഡിന്റെ വശങ്ങളിലൂടെ പോകുന്ന പ്രധാന കാനയുമായി ബന്ധിപ്പിച്ചിട്ടുമില്ല. ദേശീയപാത നിർമ്മാണത്തിലെ അപാകതകളുടെയും അശാസ്ത്രീയതയുടെയും മറ്റൊരു ഉദാഹരണമായി മാറി പീച്ചിറോഡ് ജങ്ഷനിലെ അടിപ്പാത. ബന്ധപ്പെട്ട അധികൃതർക്ക് നിരവധി പരാതികൾ പ്രദേശത്തുള്ള വ്യാപാരികളും നാട്ടുകാരും നൽകിയെങ്കിലും ഇതിനെതിരെ നടപടിയെടുക്കാൻ ആരും തയ്യാറായിട്ടില്ല.


Post a Comment

0 Comments