ജനങ്ങളുടെ പങ്കാളിത്തമാണ് ജനകീയാസൂത്രണത്തിന്റെ അടിത്തറ: പി.പി രവീന്ദ്രൻ


പട്ടിക്കാട്. ജനകീയാസൂത്രണം നടപ്പാക്കാൻ ജനങ്ങളുടെ യഥാർത്ഥ പങ്കാളിത്തം ഉണ്ടെങ്കിൽ മാത്രമേ സാധിക്കൂ എന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ അഭിപ്രായപ്പെട്ടു.  പഞ്ചായത്തിലെ വിവിധ വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ പുരോഗതിക്ക് ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന  വികസനപ്രവർത്തനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃഷിയും അനുബന്ധ മേഖലയും, ആരോഗ്യം, കുടിവെള്ളം, ശുചിത്വം, പട്ടികജാതി പട്ടികവർഗ്ഗം, കുട്ടികൾ /സ്ത്രീകൾ /വയോധികർ, സാമൂഹ്യനീതി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് 15 വർക്കിങ് ഗ്രൂപ്പുകളാണ് പാണഞ്ചേരി പഞ്ചായത്തിൽ ഉള്ളത്. യോഗത്തിൽ ഉരുത്തിരിയുന്ന നിർദ്ദേശങ്ങളും അടുത്ത ആഴ്ച മുതൽ ആരംഭിക്കുന്ന ഗ്രാമസഭകളിൽ  ഉയരുന്ന നിർദ്ദേശങ്ങളും സ്വരൂപിച്ച് പഞ്ചായത്തിന്റെ കരട് വാർഷിക പദ്ധതി തയ്യാറാക്കും. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ  ഇ.ടി.ജലജൻ, കെ വി അനിത, സുബൈദ അബൂബക്കർ, പഞ്ചായത്ത് പ്രതിപക്ഷനേതാവ് ബാബുതോമസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.വി ചന്ദ്രൻ, കെ.പി ചാക്കോച്ചൻ, നിർവ്വഹണ ഉദ്യോഗസ്ഥർ മറ്റു പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments