'എന്റെ തൊഴിൽ എന്റെ അഭിമാനം': ചെമ്പൂത്ര വാർഡിൽ സർവ്വേ നടത്തി


പട്ടിക്കാട്.  കേരളത്തിലെ 20 ലക്ഷം പേർക്ക്‌ത്തെഴിൽ നൽകുക, ഏതു തൊഴിലും അഭിമാനകരമാണ് എന്നീ മുദ്രാവാക്യങ്ങളുയർത്തി നടപ്പാക്കുന്ന എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന പദ്ധതിയുടെ ചെമ്പൂത്ര വാർഡിലെ സർവ്വെ പൂശ്ശേരി വിദ്യാധരന്റെ വസതിയിൽ വെച്ച് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. എന്യുമറേറ്റർമാരായ സി ഡി എസ് അംഗം ശാരി ശരത്ത്, അങ്കണവാടി  ടീച്ചർമാരായ ബിനി, ലിനി, ഷൈനി, എഡിഎസ് അംഗമായ അനുമോൾ , ആശ പ്രവർത്തക ബിന്ദു സതീഷ്, ബിന്ദു സജീവൻ, ആർ ആർ ടി മാരായ സുബ്രമണ്യൻ, സനൽ, ശരത്ത്, അനീഷ്, ജോജു, തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments