തൃശൂർ. പ്രവർത്തനരഹിതവും പാൽ അളവും ഇല്ലാത്ത സംഘങ്ങൾക്കുള്ള വോട്ടവകാശ ഓർഡിനൻസ് സർക്കാർ പിൻവലിക്കണം എന്ന് തൃശ്ശൂർ മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇന്ത്യയുടെ പാൽക്കാരനും മലയാളിയുമായ പത്മശ്രീ ഡോ.വർഗ്ഗിസ് കുരിയന്റെ സ്വപ്നങ്ങൾക്ക് എതിരാണ് ഇതെന്ന് അസോസിയേഷൻ പറഞ്ഞു. മിൽമ ബൈലോപ്രകാരം 200 ലിറ്ററോ അതിൽ കൂടുതലോ ദിനംപ്രതി പാൽ തരുന്ന സംഘങ്ങൾക്കാണ് വോട്ടവകാശം വേണ്ടത്. അതു മാത്രമല്ല അംഗങ്ങൾക്ക് 500 ലിറ്ററും വർഷത്തിൽ 180 ദിവസവും പാൽ അളവ് വേണം എന്നിരിക്കെയാണ് വെറും രജിസ്‌ട്രേഷൻ മാത്രമായി, പ്രവർത്തനരഹിതമായ സംഘങ്ങളിൽ അഡ്മിനിസ്‌ട്രേറ്റർമാരെ വെച്ച് വോട്ടവകാശം ഓർഡിനൻസിലൂടെ കൊണ്ട് വരുന്നത്. ഈ മേഖലയോടും, കർഷകരോടും വെല്ലുവിളി ഉയർത്തുന്ന ഓർഡിനൻസിൽ നിന്ന് സർക്കാർ പിൻതിരിയണമെന്ന് തൃശ്ശൂർ മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് ഭാസ്‌ക്കരൻ ആദം കാവിൽ, ജനറൽ സെക്രട്ടറി എൻ.ആർ രാധാകൃഷ്ണൻ, ജില്ലാ ഭാരവാഹികളായ ജോസ് പാലോ ക്കാരൻ, ജയകുമാർ പെരിഞ്ഞനം, താര ഉണ്ണികൃഷ്ണൻ, ജോർജ്ജ് പന്തപ്പിള്ളി, പി ഗംഗാധരൻ മാസ്റ്റർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു


0 Comments