'ഞങ്ങളും കൃഷിയിലേക്ക്' കൂട്ടാലയിൽ വിത്ത് വിതരണം നടത്തി


കൂട്ടാല. സംസ്ഥാന സർക്കാരിന്റെ 100 ദിന പദ്ധതിയുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് ഇരുപതാം വാർഡ് കൂട്ടാലയിൽ തുടക്കമായി. കൃഷി അസിസ്റ്റൻറ് സൗമ്യ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ സി.എസ് ശ്രീജു അധ്യക്ഷത വഹിച്ചു. കൂട്ടാല അങ്കണവാടിയിൽ നടന്ന ചടങ്ങിൽ വാർഡ് വികസന സമിതി അംഗം ജോസ് പങ്കെടുത്ത് സംസാരിച്ചു. കർഷകർക്ക് വിത്ത് വിതരണവും നടത്തി.



Post a Comment

0 Comments