വാണിയമ്പാറയിൽ സർവ്വീസ് റോഡിന്റെ നിർമ്മാണം ആരംഭിച്ചു


പട്ടിക്കാട്. ദേശീയപാത വാണിയമ്പാറയിൽ സർവ്വീസ് റോഡിന്റെ നിർമ്മാണം ആരംഭിച്ചു. പാലക്കാട് ഭാഗത്തേക്കുള്ള പാതയോട് ചേർന്നാണ് നിലവിൽ പണികൾ നടക്കുന്നത്. പ്രദേശത്ത് പാറപൊട്ടിച്ച് നീക്കുന്ന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. മേലേചുങ്കം വരെയുള്ള ഭാഗങ്ങളിൽ ദേശീയപാതയുടെ ഇരുവശങ്ങളിലും സർവ്വീസ് റോഡുകളുടെ നിർമ്മാണം പൂർത്തീകരിക്കാനുണ്ട്. വാണിയമ്പാറ കുളത്തിന്റെ ഒരുഭാഗം നികത്തി സർവ്വീസ് റോഡ് നിർമ്മിക്കാനുള്ളതാണ് ഇതിൽ പ്രധാനം. എന്നാൽ ഇതിന്റെ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. മേലേചുങ്കത്ത് സർവ്വീസ് റോഡ് നിർമ്മാണത്തിനായി പാറകൾ പൊട്ടിച്ചു നീക്കുന്ന പണികളും നടക്കുന്നുണ്ട്.



Post a Comment

0 Comments