അങ്കണവാടിയുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ചിട്ടും പരിഹാരമുണ്ടായില്ലെന്ന് പരാതി


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഇടപ്പലം വാർഡിൽ സ്ഥിതിചെയ്യുന്ന അങ്കണവാടിയുടെ ശോചനീയാവസ്ഥയെക്കുറിച്ച് ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്ന് പരാതി. ഏത് നിമിഷവും തകർന്ന് വീഴാവുന്ന ജനൽ പാളികളും, പ്രവർത്തിക്കാത്ത ഫാനുകളും, തകരാറിലായ മോട്ടോർ സംവിധാനവും മൂലം കുട്ടികൾക്ക് കടന്നുചെല്ലാൻ കഴിയാത്ത നിലയിലാണ് അങ്കണവാടിയുടെ പ്രവർത്തനം മുന്നോട്ട് പോകുന്നത്. ഇതുമൂലം കുട്ടികൾക്ക് ഉണ്ടായേക്കാവുന്ന അപകടഭീഷണിയും അടിസ്ഥാന സൗകര്യക്കുറവും ചൂണ്ടിക്കാട്ടി യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ദിനീഷ് വലിയവീട്ടിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകിയിരുന്നു. രണ്ട് ആഴ്ചക്കുള്ളിൽ പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പും നൽകിയിരുന്നു. എന്നാൽ എപ്രിൽ 14ന് നൽകിയ പരാതിയിന്മേൽ ഇതുവരെയും നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നും എത്രയും വേഗം പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ മാതാപിതാക്കളെയും ജനങ്ങളെയും മുൻനിർത്തികൊണ്ട് സമരപരിപാടികൾക്കു നേതൃത്വം നൽകുമെന്നും ദിനീഷ് പറഞ്ഞു. മണ്ഡലം സെക്രട്ടറി നിഖിൽ പീച്ചി ഏരിയ പ്രസിഡന്റ് കൈലാസ് എന്നിവരും നേതൃത്വം നൽകും.



Post a Comment

0 Comments