പുരോഗമന കലാസാഹിത്യ സംഘം പീച്ചി മേഖല കൺവെൻഷൻ ചേർന്നു


പീച്ചി. പുരോഗമന കലാസാഹിത്യ സംഘം മണ്ണുത്തി ഏരിയ കൺവെൻഷനു മുന്നോടിയായി പീച്ചി മേഖല കൺവെൻഷൻ ചേർന്നു.  യോഗം സിപിഐ(എം) പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.കെ. മോഹൻദാസ് അധ്യക്ഷനായ യോഗത്തിൽ  പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റിയംഗം കെ. എസ്. സുനിൽകുമാർ, മണ്ണുത്തി ഏരിയ കമ്മിറ്റിയംഗം വി ഗോപാലൻകൃഷ്ണൻ എന്നിവർ  അഭിവാദ്യം ചെയ്തു സംസാരിച്ചു. മേഖല സെക്രട്ടറി പി.കെ. മോബി റിപ്പോർട്ട് അവതരിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം പീച്ചി മേഖലയുടെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് പി. കെ. മോഹൻദാസ്, സെക്രട്ടറി അജീഷ് സത്യ വിശ്വം, ട്രഷറർ ഷൈനി പി. എസ്. എന്നിവരെ തിരഞ്ഞെടുത്തു.



Post a Comment

0 Comments