പട്ടിക്കാട്. എടപ്പലം 59 ആം നമ്പർ അങ്കണവാടിയിലെ പ്രവേശനോത്സവം വാർഡ് മെമ്പറും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നാടിന്റെ നന്മയുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കുന്നതിനുള്ള തുടക്കം അങ്കണവാടികളിൽ നിന്ന് ആണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾ അണിനിരന്ന വർണ്ണശബളമായ റാലിയും ഉണ്ടായിരുന്നു. തൊപ്പിയും പൂച്ചെണ്ടും ബലൂണും നൽകി കുട്ടികളെ പ്രസിഡണ്ട് വരവേറ്റു. തുടർന്ന് മധുര വിതരണവും ഉണ്ടായിരുന്നു. അങ്കണവാടി ടീച്ചർ വി.ടിഏലിയാമ്മ, ഹെൽപ്പർ കെ.വി ലിസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


0 Comments