പട്ടിക്കാട് : ചിറക്കുന്ന് അങ്കണവാടിയിലെ പ്രവേശനോത്സവം വാർഡ് മെമ്പർ ഷൈലജ വിജയകുമാർ ഉദ്ഘാടനം ചെയ്തു. രാവിലെ കുട്ടികളുടെ റാലിക്ക് ശേഷം പുതിയ കുട്ടികളെ തൊപ്പിയും പൂച്ചെണ്ടും ബലൂണും നൽകി മെമ്പർ വരവേറ്റു. അതിനുശേഷം അങ്കണവാടിയിൽ നിന്ന് ഇന്ന് പോകുന്ന കുട്ടികൾക്ക് കഥാ പുസ്തകങ്ങൾ, കളറിങ്ങ്, ക്രയോൺസ്, മുഖംമൂടികൾ, എന്നിവ നൽകി.തുടർന്ന് മധുര വിതരണവും ഉണ്ടായിരുന്നു. അങ്കണവാടി ടീച്ചർ കെ.വി സലോമി, ഹെൽപ്പർ പിടി ലീല എന്നിവർ നേതൃത്വം നൽകി.


0 Comments