പട്ടിക്കാട്. എറണാകുളം അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസും മണ്ണുത്തി ഇ കെ നായനാർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പട്ടിക്കാട് ലാലിസ് ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ മെയ് 28 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഒരു മണി വരെയാണ് ക്യാമ്പ് നടക്കുക. ശിശു രോഗം, നേത്രരോഗം. ദന്തരോഗം, ജനറൽ വിഭാഗം, ഇഎൻടി, ശ്വാസകോശരോഗം എന്നീ വിഭാഗങ്ങളിൽ അമൃതയിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉണ്ടാകും. സൗജന്യമായി മരുന്നുകളും നൽകും . മടക്കത്തറ, പാണഞ്ചേരി, നടത്തറ, ഒല്ലൂക്കര എന്നിവിടങ്ങളിൽ ക്യാമ്പിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന് സൗകര്യങ്ങളുണ്ട്. പാണഞ്ചേരി സഹകരണ ബാങ്ക്, കണ്ണാറ ഇ.എം.എസ്. സാംസ്‌ക്കാരിക കേന്ദ്രം, വായനശാല, മാരായ്ക്കൽ, എടപ്പലം എ.കെ.ജി. മന്ദിരം, വാണിയമ്പാറ ക്ഷീരസംഘം തുടങ്ങിയ സ്ഥലങ്ങളിലും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9846429137, 9496350105, 9495245988, 9447030142 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടക സമിതി പ്രസിഡണ്ട് എം.എം. അവറാച്ചൻ, ചെയർമാൻ പി.പി രവീന്ദ്രൻ, ജനറൽ കൺവീനർ പി. പി. ബാലൻ അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് അഡ്മിനിസ്‌ട്രേറ്റർ എം.ഡി ജയൻ എന്നിവർ അറിയിച്ചു.


0 Comments