കുതിരാൻ തുരങ്കത്തിൽ ചെളിയും പാറക്കഷണങ്ങളും; അപകടഭീതിയിൽ ഇരുചക്രവാഹനങ്ങൾ


കുതിരാൻ.
രണ്ടാം തുരങ്കത്തിന്റെ പ്രവേശന ഭാഗത്ത് ചെളിയും പാറക്കഷണങ്ങളും കിടക്കുന്നത് ഇരുചക്രവാഹനങ്ങൾക്ക് അപകടഭീഷണിയാകുന്നു. പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ മൂന്ന് വരിപാതയിൽ ഒന്നിലാണ് ഈ അപകടക്കെണി. ഒറ്റവരി പാതയിലൂടെ കുതിരാൻ തുരങ്കമുഖത്ത് എത്തുന്ന വാഹനങ്ങൾക്ക് തുടർന്ന് തുരങ്കത്തിലൂടെ മൂന്ന് വരിപാതയിൽ യാത്രചെയ്യാനുള്ള സൗകര്യമാണ് ക്രമീകരിച്ചിരുന്നത്. എന്നാൽ ഇതിൽ ഇടതുവശത്തെ പാതയിൽ 100 മീറ്ററിൽ അധികം ദൂരം ചെളി നിറയുകയും പാറക്കഷണങ്ങൾ വീണ് കിടക്കുകയുമാണ് ഇപ്പോൾ. തുരങ്കത്തിലേയ്ക്ക് പ്രവേശിക്കുന്നവർക്ക് ഇത് പെട്ടെന്ന് ശ്രദ്ധയിൽ പെടുകയുമില്ല. ഇത് ഇരുചക്രവാഹനങ്ങൾ തെന്നി വീഴുന്നതിനും വലിയ അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യും. തുരങ്ക പാതയുടെ വശങ്ങളിൽ കാന നിർമ്മിച്ചിട്ടുണ്ടെങ്കിലും കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകാൻ വേണ്ട സൗകര്യം ഈ ഭാഗത്തില്ല.  നിർമ്മാണ പ്രവർത്തനങ്ങളിലെ അശാസ്ത്രീയതയെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിട്ടും നിർമ്മാണ കമ്പനിയുടെ കൺമുന്നിലുള്ള ഇത്തരം അപകടക്കെണികൾ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ ചെയ്യുന്നത് എന്ന് നാട്ടുകാർ പറഞ്ഞു.



Post a Comment

0 Comments