വാണിയമ്പാറ. ഗ്രാമീണ വായനശാലയും ഇ.കെ.എം.യു.പി.സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച അവധിക്കാല ക്യാമ്പ് ഇന്നലെ സമാപിച്ചു. വായനശാല പ്രസിഡണ്ട് അഡ്വ: സി.കെ ഭാസ്‌കരന്റെ അദ്ധ്യക്ഷതയിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.രവീന്ദ്രൻ സമാപന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ താരം ജെയ്‌സ് ജോസ് പള്ളിപ്പാടൻ മുഖ്യാഥിതി ആയിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ.ജി.ജയപ്രകാശ്, ആർ.ഓമന , എ.ആർ.രമേശ്, പി.അനിത, കെ.എസ്.ജയകുമാർ, നിമ. ബി, എം.എ മൊയ്തീൻ കുട്ടി, കെ.ജി സുമിത, ജോളി സന്തോഷ്, പി.എൻ സേതുമാധവൻ തുടങ്ങിയവർ പ്രസംഗിച്ചു.


0 Comments