വഴുക്കുംപാറയിൽ ഗ്യാസ് ടാങ്കറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം

ട്ടിക്കാട് . ദേശീയപാത വഴക്കും പാറയിൽ ഗ്യാസ് ടാങ്കറിന് പിന്നിൽ കണ്ടെയ്നർ ലോറി ഇടിച്ച് അപകടമുണ്ടായി. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു അപകടം. ഗ്യാസ് ടാങ്കർ അപകടത്തിൽ പെട്ടത് പരിഭ്രാന്തി ഉണ്ടാക്കിയെങ്കിലും വാതകചോർച്ച ഉണ്ടാകാഞ്ഞത് ആശ്വാസമായി. അപകടത്തിൽ ആർക്കും പരിക്കില്ല. ഗതാഗത തടസ്സവും ഉണ്ടായില്ല. തൃശ്ശൂർ ഭാഗത്തു നിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഭാരത് പെട്രോളിയം കമ്പനിയുടെ ഗ്യാസ് ടാങ്കറിന് പിന്നിലാണ് കണ്ടെയ്നർ ലോറി ഇടിച്ചത്.



Post a Comment

0 Comments