തൃശൂർ ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ഉപജീവനത്തിനുവേണ്ടി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട പട്ടികവർഗക്കാർക്കായുള്ള പ്രത്യേക നിയമനം) തസ്തികയിലേക്ക് 092/2022, 093/2022 എന്നീ കാറ്റഗറി നമ്പറുകളിലായി അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് മെയ് 18 വരെ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യതാ പ്രമാണങ്ങൾ 18 നുള്ളിൽ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം. യോഗ്യതാ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യാൻ പിന്നീട് അവസരം ലഭിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.


0 Comments