'ഞങ്ങളും കൃഷിയിലേക്ക്': ലാലീസ് മാൾ കോമ്പൗണ്ടിൽ കാർഷിക കോളേജ് വിദ്യാർത്ഥികളുടെ ഫ്‌ലാഷ് മോബ്


പട്ടിക്കാട്. സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് പിന്തുണയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് വെള്ളാനിക്കര കാർഷിക കോളേജിലെ വിദ്യാർത്ഥികൾ. പദ്ധതിയുടെ പ്രചാരണത്തിനായി കോളേജിലെ എൻഎസ്എസ് യൂണിറ്റിലെ അമ്പത് വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിച്ച ഫ്‌ലാഷ് മോബ് ആകർഷകമായി. പട്ടിക്കാട് ലാലീസ് മാൾ കോമ്പൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചത്. കേരള കാർഷിക സർവ്വകലാശാലയുടെ കാർഷിക കോളേജിലെ  എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഒ.ആർ സുലജ, ഡോ. സി. സന്തോഷ് എന്നിവർ നേതൃത്വം നൽകി. ഞങ്ങളും കൃഷിയിലേക്ക് എന്ന് പദ്ധതിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ശനിയാഴ്ച തൃശൂർ തേക്കിൻകാട് മൈതാനിയിലും ഫ്‌ലാഷ് മോബ് അവതരിപ്പിച്ചിരുന്നു.



Post a Comment

0 Comments